Monday, 24 February 2014

ഒരു യാത്ര

മോനെ ഡാ,നമുക്ക് ഒരു സ്ഥലം വരെ പോകണം.അച്ഛന്‍ പെട്ടെന്ന് പറഞ്ഞപ്പോള്‍ ആകെ അദ്ഭുതം തോന്നി..നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ശബരി മലയില്‍ പോയതല്ലാതെ അച്ഛനുമായി എവിടെയും പോയിട്ടില്ല...അമ്മയാണ് നമ്മുടെ ആള്‍.ബന്ധുക്കളുടെ വീട്ടിലും കല്യാണ  വീടുകളിലും ഉത്സവത്തിനും എന്തിനു സ്കൂളില്‍ വരെ കൊണ്ട് പോകുന്നത്.
ഇപ്പോള്‍ നമള്‍ ആരായി.ആരെയും കുടാതെ ലോകം ചുറ്റുന്നവന്‍.അമ്മയ്ക്ക് ഇപ്പോള്‍ ഇങ്ങോട്ടാണ് പരാതി...ഞാന്‍ കൂടെ കൂട്ടുന്നില്ല എന്നും പറഞ്ഞ്.

എന്തായാലും വേഗം തയ്യാറായി.ഞങ്ങള്‍ മൂന്നു പേരും പുറപ്പെട്ടു.കിഴക്കോട്ടാണ് യാത്ര.
കുട്ടനാട്ടിലേക്ക് എത്താതെ തന്നെ ആറിന്റെ ഇങ്ങേ കരയില്‍ തന്നെയാണ് ആ വീട്.
എല്ലാവരുടെയും വളര്‍ച്ച ഇത് വരെ എത്തിയിട്ടില്ലാതെ പഴയതുപോലെ തന്നെ കാലം എന്ന് ഓര്‍മപെടുത്തല്‍ കാണാം.
വീട്ടില്‍ ആദ്യം പുറത്തു വന്നത് ഒരു പെണ്‍കുട്ടിയാണ്.വലിയ സന്തോഷത്തോടെയും അധികാരതോടെയും അച്ഛന്‍റെ കയ്യില്‍ പിടിച്ചു വലിക്കുന്നു.അമ്മയ്ക്കും നല്ല പരിചയ ഭാവം.
എനിക്ക് ആകെ സംശയം.തികച്ചും പുതിയ സ്ഥലം.ആളുകളും.ഞാന്‍ അറിയാതെ ആരും അച്ഛനും അമ്മയ്ക്കും പരിചയം ഉള്ളതായി ഇതുവരെ തോന്നിയിട്ടേയില്ല.
അപ്പോഴേയ്ക്കും ഗൃഹനാഥനും നാഥയും ഇളയ കുട്ടിയും പുറത്തു വന്നു.
എനിക്ക് ഇപോളും അദ്ഭുതം മാറിയിട്ടില്ല.
എല്ലാവരും ചിരിക്കുന്നു.ഒരു ചെറിയ ആഘോഷം തന്നെ തുടങ്ങാനുള്ള  പുറപ്പാട്.

അച്ഛന്‍ എന്നെ ശ്രദ്ധിച്ചു..എന്നിട്ട് പറഞ്ഞു...നിനക്ക് അറിയില്ല.പക്ഷെ പറഞ്ഞു കേട്ട് കാണും.പണ്ട് സമര ക്കാലത്ത് നമ്മുടെ വീട്ടില്‍ ഒളിച്ചു താമസിച്ചിട്ടുള്ള ദിവാകരന്‍ ചേട്ടന്‍ ആണ്.ഇത് ഓമനയും കുട്ടികളും.ബാകി പറഞ്ഞത്   മൂത്ത കുട്ടി ദിവ്യ .ഞാന്‍ പത്താം ക്ലാസ്സ് കഴിഞ്ഞു..ഇവള്‍ ദീപ്തി എഴാം ക്ലാസ്സില്‍ ആണ്.

എന്തയാലും അച്ഛന്റെ കൂട്ടുകാരനും കുടുംബവും വേഗം അടുപ്പക്കാരായി .......അമ്മയുടെ വീട്ടില്‍ എത്തിയ അതെ അന്തരീക്ഷം...